‘നെഗറ്റീവുകൾ പറഞ്ഞ് വിഷമിപ്പിക്കാറില്ല’; ബീസ്റ്റ് കണ്ട ശേഷം വിജയിയുടെ അമ്മ

vijay-mother
SHARE

ദളപതി വിജയ് നായകനാകായി എത്തിയ ചിത്രമായിരുന്നു ബീസ്റ്റ്.  ഏപ്രിൽ 13ന് തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയ് ആരാധകരുടെ ഭാഗത്തു നിന്നും മോശം അഭിപ്രായവും ലഭിച്ചു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ചിത്രം കണ്ട വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്‍റെ പ്രതികരണം. 

ബീസ്റ്റ് കണ്ടിട്ട് താൻ പറഞ്ഞത് ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനർ ആണെന്നാണ്. താൻ സിനിമയുടെ നെഗറ്റീവുകൾ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ലെന്നും ശോഭ ചന്ദ്രശേഖര്‍ പറയുന്നു. സിനിമയില്‍ നല്ലതായി എന്തെങ്കിലുമുണ്ടെങ്കിൽ അതാണ് വിജയിയോട് പറയാറുള്ളതെന്നും ശോഭ ചന്ദ്രശേഖർ പറഞ്ഞു.

വിജയ് അഭിനയിച്ച എല്ലാ ചിത്രവും താൻ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ട്. ഓരോ ചിത്രം കണ്ടിട്ടും തന്റെ അഭിപ്രായം വിജയിനെ  അറിയിക്കാറുണ്ട്. ഏറ്റവുമിഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നും ശോഭ ചന്ദ്രശേഖർ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE