ആളുകള്‍ പ്രതീക്ഷിക്കുന്നത് ഉറുമി’; ‘ജാക്ക് ആൻഡ് ജിൽ’ വിമര്‍ശനങ്ങളില്‍ സന്തോഷ് ശിവൻ

santhosh-sivan-movie
SHARE

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി  സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജാക്ക് ആൻഡ് ജിൽ. തിയറ്ററില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രം  ഒടിടി റിലീസ് ചെയ്തപ്പോഴും വ്യാപക വിമര്‍ശനങ്ങള്‍‌ കേട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സന്തോഷ് ശിവൻ. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായതെന്നും തന്നില്‍ നിന്ന്  ആളുകൾ എപ്പോഴും ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷം വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

മലയാളത്തിൽ സംവിധാനം ചെയ്യാൻ നല്ല താൽപര്യമുള്ളയാളാണ് ഞാന്‍.  സിനിമാറ്റോഗ്രഫി ഒരു വിഷ്വൽ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ല അദ്ദേഹം പറഞ്ഞു. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ പണിപ്പുരയിലാണ് സന്തോഷ് ശിവൻ.

MORE IN ENTERTAINMENT
SHOW MORE