മരുഭൂമി താണ്ടി പൃഥ്വി വീട്ടില്‍; മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് സുപ്രിയ ക്ലിക്ക്

lalettan-prithi
SHARE

മൂന്നുമാസത്തോളമായി ആടുജീവിതം  എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലായിരുന്നു പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് താരം  തിരികെയെത്തിയത്. ഇപ്പോളിതാ മോഹന്‍ലാലുമായുള്ള ചിത്രം സമൂഹമാധ്യത്തില്‍ പങ്കുവച്ചിരിക്കുകയാണ് താരം. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ബാക്ക് ഹോം എന്നാണ് താരം ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. 

മാര്‍ച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തി. പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ചിത്രീകരണം വീണ്ടും ആരംഭിച്ചു. പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു.

MORE IN ENTERTAINMENT
SHOW MORE