ജോർജ് കുട്ടിയെ പൂട്ടാൻ അയ്യരും അരവിന്ദ് വക്കീലും; വൈറല്‍ വിഡിയോ

mohanlal-mamooty
SHARE

ദൃശ്യം ഒന്നും രണ്ടും ഇറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ കാത്തിരുന്നത് ജോര്‍ജുകുട്ടിയെ പൂട്ടാന്‍  ഐജി ഗീതാ പ്രഭാകറിന് ആകുമോ എന്നായിരുന്നു. പക്ഷെ തന്ത്ര ശാലിയായ ജോര്‍ജുകുട്ടി എപ്പോളും രക്ഷപെടുകയായിരുന്നു. ഇപ്പോഴിതാ ജോര്‍ജ്കുട്ടിയുടെ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയിലെ അയ്യരും ആ കേസ് വാദിക്കാന്‍ ജന ഗണ മനയിലെ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥനും എത്തുന്ന ‘മള്‍ട്ടിവേഴ്സ്’ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജന ഗണ മനയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി തന്നെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എല്‍ ഫ്‌ലിലിമിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. കൊലപാതകം ചെയ്തയാള്‍, അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍, അവസാനം അത് വാദിക്കാന്‍ വരുന്ന വക്കിലും എന്ന അടികുറിപ്പിലാണ് ഡിജോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE