ഇന്ദിരയുടെ കഥ എന്നേക്കാള്‍ നന്നായി ആര്‍ക്കും ഒരുക്കാനാകില്ല: കങ്കണ

kangana-movie
SHARE

തുടർ പരാജയങ്ങൾക്കിടയിൽ നിന്ന് തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് കങ്കണ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ പറയുന്ന ‘എമർജൻസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരം  ഒരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണ റണാവത്ത് തന്നെയാണ്.  ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, ഒരു ഗ്രാൻഡ് പിരീഡ് ചിത്രമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്നതിൽ താരം വ്യക്തത വരുത്തിയിട്ടില്ല. 

എന്നാല്‍ സംവിധായകന്റെ തൊപ്പി വീണ്ടും ധരിക്കുന്നതിൽ സന്തോഷമുണ്ടെന്നും  എന്നെക്കാൾ മികച്ച രീതിയിൽ ആർക്കും ഇത് സംവിധാനം ചെയ്യാൻ കഴിയില്ലെന്നുമാണ് ദേശിയ മാധ്യമങ്ങളോട് താരം പറഞ്ഞത്. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. മണികർണിക: ക്വീൻ ഒഫ് ഝാൻസി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്‌തത്. 

അതേസമയം തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാന കഥാപാത്രമാക്കി സിനിമയെടുക്കാൻ ഒരുങ്ങിയവരൊക്കെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

MORE IN ENTERTAINMENT
SHOW MORE