'വിക്ര’ത്തില്‍ ത്രസിപ്പിച്ച ഏജന്റ് ടീനയുടെ ആ സംഘട്ടനം; വിഡിയോ ഇതാ

teena-video
SHARE

വിക്രം സിനിമ കണ്ടവരാരും മറക്കാത്ത വേഷമാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ. ഡാൻസറായ വാസന്തിയാണ് ഏജന്റ് ടീനയായി എത്തിയത്. ചിത്രത്തിലെ വാസന്തിയുടെ ആക്ഷൻ രംഗങ്ങൾ വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായ ആ ആക്ഷൻ രംഗത്തിന്റെ ഒരു ചെറിയ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് വിക്രത്തിന്റെ അണിയറ പ്രവർത്തകർ.

റിലീസായ നിമിഷം മുതൽ വലിയ രീതിയിലാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന ആളാണ് വാസന്തി. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി ജോലി ചെയ്യവെയാണ്‌ വാസന്തി ലോകേഷിന്റെ ശ്രദ്ധയിൽ പെടുന്നതും, പിന്നീട് അദ്ദേഹം വിക്രത്തിലേക്കു ഇവരെ ക്ഷണിക്കുന്നതും. 

നയന്‍താര, കീര്‍ത്തി സുരേഷ്, അനുഷ്‌ക, തൃഷ, എമി ജാക്‌സണ്‍, സാമന്ത എന്നിവരുടെ നൃത്ത സഹായിയായി ജോലി ചെയ്തിട്ടുള്ള വാസന്തി, കമൽ ഹാസനൊപ്പം മുൻപ് ചാച്ചി 420 ലും ജോലി ചെയ്തിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE