എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കി; തിയറ്ററിൽ അടിപതറി ശിൽപ്പ ഷെട്ടി ചിത്രം

shilpa-movie
SHARE

സാബിർ ഖാൻ സംവിധാനം ചെയ്ത ശിൽപ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും കേന്ദ്രകഥാപാത്രങ്ങളായ നികമ്മയ്ക്ക് മോശം പ്രതികരണം. ജൂൺ 17ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ഒരു കോടി രൂപയില്‍ താഴെ മാത്രമാണ് നേടാനായത്. ശനിയാഴ്ച 47 ലക്ഷമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഞായറാഴ്ച അമ്പത് ലക്ഷവും. തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ. ചിത്രത്തിന്‍റെ എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കിയിട്ടുണ്ട്. 15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.

അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണാവട്ടിന്‍റെ ധാക്കഡും മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാതെ ബോക്സോഫീസില്‍ മൂക്കു കുത്തി വീണിരുന്നു.

MORE IN ENTERTAINMENT
SHOW MORE