‘മധു സാർ പിതൃതുല്യൻ, ഈ പകലും സാർത്ഥകം'’; മോഹൻ ലാൽ

mohanlal-madhu
SHARE

നടൻ മധുവും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമക്കുമപ്പുറം നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. സിനിമകളിലെ പോലെ ജീവിതത്തിലും ഹൃദ്യമായ ബന്ധത്തെ പറ്റി പലപ്പോഴും ഇരുവരും പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ പിതൃ ദിനത്തിൽ മധു സാറിനെ കാണുവാൻ പോയതിനെ പറ്റിയുള്ള അനുഭവം ഫെയ്സ് ബുക്കിൽ‌ കുറിച്ചിരിക്കുകയാണ് മോഹൻലാൽ.  സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹമെന്നാണ് മോഹൽ ലാൽ കുറിച്ചിരിക്കുന്നത്.

കുറിപ്പ്: സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ.

ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.

MORE IN ENTERTAINMENT
SHOW MORE