'രാഷ്ട്രീയമില്ല; ഗൂഢാലോചന തുറന്നുകാട്ടും; 'റോക്കട്രീ'യെക്കുറിച്ച് വർഗീസ് മൂലൻ

rocketry-producer
SHARE

ചാരക്കേസിൽ ഐ.എസ്. ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ ഉണ്ടായ രാജ്യാന്തര  ഗൂഢാലോചന സിനിമയിലൂടെ തുറന്നുകാട്ടുമെന്ന് വ്യവസായിയും റോക്കട്രീ സിനിമയുടെ നിർമാതാക്കളിൽ ഒരാളുമായ ഡോ.വർഗീസ് മൂലൻ. നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കട്രീ ദ നമ്പി എഫക്റ്റി’നെ കുറിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വർഗീസ് മൂലൻ.  നമ്പി നാരായണനായി വേഷമിടുന്ന നടൻ മാധവൻതന്നെ സംവിധായകനുമാകുന്ന റോക്കട്രീ ജുലൈ ഒന്നിന് തിയറ്ററുകളിൽ എത്തും.

നമ്പി നാരായണനെ കുറിച്ചുള്ള സിനിമയിൽ രാഷ്ട്രീയമില്ല. പക്ഷെ ചാരക്കേസിൽ നമ്പി നാരായണന് എതിരെയുണ്ടായ രാജ്യാന്തര ഗൂഢാലോചന സിനിമ പുറത്തുകൊണ്ടുവരുമെന്ന് പറയുകയാണ്  നിർമാതാക്കളിൽ ഒരാളായ ഡോ.വർഗീസ് മൂലൻ. 

വിവാദമായ ചാരക്കേസല്ല മറിച്ച് നമ്പി നാരായണന്റെ നേട്ടങ്ങളെക്കുറിച്ചാണ് റോക്കട്രീ പറയുന്നതെന്ന് സംവിധായകനും നിർമാതാക്കളിൽ ഒരാളുമായ മാധവൻ പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലികഴിക്കുന്നവർക്കൊപ്പം രാജ്യത്തിന്റെ ഉന്നമനത്തിനായി അഭിനന്ദനം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നവരും രാജ്യസ്നേഹികളാണ്. എന്നാൽ നമ്പി നാരായണന്റെ ജീവിതത്തിൽ  സംഭവിച്ചത് നിർഭാഗ്യകരമായ കാര്യങ്ങളാണെന്നും മാധവൻ പറഞ്ഞു. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചയിതാവും. ഷാരൂഖ് ഖാനും സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രനാണ് നായിക.  

MORE IN ENTERTAINMENT
SHOW MORE