ഷിബു ബേബി ജോണിന്‍റെ ആദ്യ സിനിമ; നായകന്‍ മോഹൻലാൽ; കുറിപ്പിട്ട് ഇരുവരും

Mohanlal-New-Movie
SHARE

ഷിബു ബേബി ജോണുമൊത്ത് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ: ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി  നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.

ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിനിമ നിർമാണക്കമ്പനി ആരംഭിച്ചതിന് പിന്നാലെ ആദ്യസിനിമ പ്രഖ്യാപിച്ച് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണും ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു.  നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഷിബു ബേബി ജോണിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഞാൻ മോഹൻലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ൽ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്റെ വീട്ടിൽ  വെച്ചായിരുന്നു.

അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്നേഹസാന്നിദ്ധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോൻ. ഈ മൂന്നരപ്പതിറ്റാണ്ടിനിടയിൽ വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങൾ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി.ഇപ്പോൾ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. എന്റെ ചലച്ചിത്ര നിർമാണക്കമ്പിനിയായ John and Mary creative ഉം  കൊച്ചുമോന്റെ Century Films,കെ.സി. ബാബു പങ്കാളിയായ Max labu ഉം മോഹൻലാലിന്റെ ഒരു സിനിമ നിർമിക്കുകയാണ്.

സൗഹൃദത്തിന്റെ സ്നേഹനിറവിൽ സംഭവിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായി വരുന്നത് എന്റെ സഹപാഠിയുടെ മകനായ വിവേകാണെന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങൾ ഉടൻ. ഞങ്ങൾക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്റെ മകൻ ജേക്കബ്ബ്,സെഞ്ച്വറി കൊച്ചുമോൻ, വിവേക്.

MORE IN ENTERTAINMENT
SHOW MORE