വയലന്‍സില്ല, അതിഭാവുകത്വമില്ല; ‘കുറ്റവും ശിക്ഷയും’ റിയലിസ്റ്റിക് പോലീസ് സ്റ്റോറി

Specials-HD-Thumb-New-From-0708-HD-Thumb-Kuttavum-Shikshayum-002
SHARE

ഈ വെള്ളിയാഴ്ച രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമ പുറത്തിറങ്ങുമ്പോള്‍, ഈ സിനിമ ഏറ്റവും കൂടുതൽ താരതമ്യപ്പെടുന്നത് 2017ൽ പുറത്തിറങ്ങിയ Theeran Adhigaaram Ondru എന്ന തമിഴ് സിനിമയുമായാണ്. എന്നാൽ, തീർത്തും വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ വയലൻസും അതിഭാവുകത്വങ്ങളും ഒഴിവാക്കി, യഥാർത്ഥ്യത്തെ പിൻപറ്റിയാണ് ഉത്തരേന്ത്യയിലെ 'തിരുട്ട് ഗ്രാമങ്ങളെ' പറ്റി കുറ്റവും ശിക്ഷയും പറയുന്നത്.

2016 ഒക്‌ടോബര്‍ നാലിന് കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച അന്വേഷിച്ച പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ. ഈ അന്വേഷണ സംഘത്തിനെ നയിച്ച പോലീസ് ഇന്‍സ്‌പെക്ടറും നടനുമായ സിബി തോമസ് ആണ് തങ്ങളുടെ അനുഭവങ്ങള്‍ സിനിമാക്കഥയാക്കി മാറ്റിയിരിക്കുന്നത്.  കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക പോലീസ് അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന ഫിലിപ് തോമസ്, നാരായണന്‍ നായര്‍, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത് കെ എന്നിവരാണ് ഇന്‍സ്‌പെക്ടര്‍ സിബി തോമസിന്റെ നേതൃത്വത്തില്‍ കവര്‍ച്ചക്കാരെ പിന്തുടര്‍ന്ന് ഉത്തരേന്ത്യയിലെത്തിയത്. 

ആസിഫ് അലിയും ഷറഫുദ്ദീനും സണ്ണിവെയ്‌നും അലന്‍സിയറും സെന്തില്‍കൃഷ്ണയും സഞ്ചരിച്ച വഴികളും പറയുന്ന ഡയലോഗുകളും ഇവരുടെ തന്നെ അനുഭവങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. കേരള പോലീസിന്റെ പരിമിതമായ സൗകര്യങ്ങളും ബജറ്റും ഉപയോഗിച്ച് അപരിചിതമായ ദേശങ്ങളിലൂടെ ജീവന്‍ പോലും പണയം വച്ചുള്ള കേരളം പോലീസിന്റെ  സഞ്ചാരത്തിന്റെ സാഹസികതയാണ് കുറ്റവും ശിക്ഷയും അനാവരണം ചെയ്യുന്നത് . 

Theeran Adhigaaram Ondru കൈകാര്യം ചെയ്ത ഭീകരസംഭവങ്ങളും,ഏറ്റുമുട്ടലുകളും, മരണക്കളികളിൽ നിന്നും ഏറ്റവും വ്യത്യസ്തമാണ്  കുറ്റവും ശിക്ഷയും കൈകാര്യം ചെയ്യുന്ന പ്രമേയം. കേരള പോലീസിന്റെ അന്വേഷണ രീതിയും സുഹൃത്ബന്ധങ്ങളും, അർപ്പണമനോഭാവവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. അത് പോലെ തന്നെ ഒരു കേസ് അവസാനിച്ചാൽ, അതിനെ പൂർണമായും നിയമത്തിന് വിട്ട് കൊടുത്തു അടുത്ത കേസിലേക്കുള്ള അവരുടെ നിസ്വാർത്ഥമായ യാത്രയുമാണ് കുറ്റവും ശിക്ഷയും പറയുന്നത്. 

MORE IN ENTERTAINMENT
SHOW MORE