കങ്കണയുടെ തുടർച്ചയായ എട്ടാം പരാജയം; 'ധാക്കടി'ന് മുടക്ക് 80 കോടി; കലക്ഷൻ 3 കോടി

kankana-dhaakad
SHARE

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ധാക്കഡ് എന്ന ചിത്രം. മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. എൺപത് കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മോശം അഭിപ്രായമായിരുന്നു ചിത്രത്തെക്കുറിച്ച് ഉയർന്നത്. ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതും കങ്കണയ്ക്ക് വിനയായി മാറി. ധാക്കഡ് പ്രദർശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാൽ ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണ്.ഈ ചിത്രവും പരാജയമായതോടെ കങ്കണയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. 

തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാൻ ഒരുങ്ങിയവരൊക്കെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്.കങ്കണയും അർജുൻ രാംപാലും വളരെ ഭംഗിയായി തന്നെ അഭിനയിച്ചിട്ടുണ്ടെന്നും കഥാപാരമായി യാതൊന്നും ഇല്ലാത്തതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമായതെന്നും ട്രേഡ് അനലിസ്റ്റും നിരൂപകനുമായ തരൺ ആദർശ് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE