‘ആ ചാമ്പിക്കോ..’ എന്ന് പറയാമോ?; ചിരിയോടെ മമ്മൂട്ടിയുടെ മറുപടി; വിഡിയോ വൈറൽ

mammootty-stage-pic
SHARE

ഇപ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആരും അറിയാതെ പറഞ്ഞുപോകുന്ന വാക്കാണ് ‘ആ.. ചാമ്പിക്കോ..’ എന്നത്. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ വൈറൽ ഡയലോഗ് പറയാൻ മമ്മൂട്ടിയോട് തന്നെ പൊതുവേദിയിൽ ആവശ്യപ്പെട്ടാൽ എങ്ങനെയുണ്ടാകും. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. 

ഒരു പരിപാടിക്കിടെ പൊതുവേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുമ്പോഴാണ് ‘ചാമ്പിക്കോ’ ഡയലോഗ് പറയുമോ എന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്. മഞ്ജുവാരിയരും ഒപ്പമുണ്ടായിരുന്നു. ചിരിയോടെ തന്നെ അദ്ദേഹം മറുപടി െകാടുത്തു. നിങ്ങൾ തന്നെ പറഞ്ഞാൽ‌ മതിയെന്ന്. ഒടുവിൽ പി.വിജയൻ ഐപിഎസിന് മമ്മൂട്ടി മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുകയുമായിരുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE