ഒറ്റസിനിമ തലവരമാറ്റി; തെറി കേട്ട ‘പ്രഫസര്‍ വൈദി‍’ തൃശൂരുകാരന്‍..!

HD_Janagnamana
SHARE

മമ്മൂട്ടിയുടെ വണ്‍ സിനിമ പോസ്റ്ററില്‍ മുരളീ ഗോപിയുടെ ചിത്രമുണ്ടായിരുന്നു. തൃശൂരുകാരന്‍ ദിലീപ് മേനോന് ഈ ചിത്രം അയച്ചു കൊടുത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറര്‍ റിനി ദിവാകരന്‍ പറഞ്ഞു. ‘താനുമായി നല്ല സാമ്യം’. ആന അലറലോടറല്‍ സിനിമയുടെ സംവിധായകനായിരുന്നു ദിലീപ് മേനോന്‍. തൃശൂര്‍ അരിമ്പൂര് സ്വദേശി. പതിനെട്ടു വര്‍ഷമായി സിനിമാ മേഖലയിലുണ്ട്. ജനഗണമന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രധാന വേഷം ചെയ്യാന്‍ ആളെ തേടുന്ന സമയം. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയ്ക്കും തിരക്കഥാ കൃത്ത് ഷാരിസ് മുഹമ്മദിനും ദിലീപിന്റെ ചിത്രം റിനി അയച്ചു കൊടുത്തു. മംഗലാപുരത്ത് സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ഉടനെ ദിലീപിനോട് മംഗലാപരുത്ത് വരാന്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റു നീണ്ട കൂടിക്കാഴ്ചയില്‍ പ്രഫസര്‍ വൈദര്‍ശന്‍ എന്ന പ്രധാന കഥാപാത്രം ദിലീപിനെ ഏല്‍പിക്കാന്‍ ഇരുവരും തീരുമാനിച്ചു. സ്ക്രിപ്റ്റ് വായിച്ചു നോക്കിയപ്പോഴായിരുന്നു കഥാപാത്രത്തിന്റെ പ്രധാന്യം ബോധ്യപ്പെട്ടത്. 

ആളുകള്‍ തിരിച്ചറിയുന്നു, സെല്‍ഫിയെടുക്കുന്നു

ജനഗണമന സിനിയുടെ പോസ്റ്ററിലോ , ടീസറിലോ ദിലീപ് മേനോനെ കാണാന്‍ കഴിയില്ല. ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. കഥാപാത്രത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നായിരുന്നു നിര്‍ദ്ദേശം. സിനിമയില്‍ അവസാനഭാഗത്തൊഴികെ എവിടെയും ശ്രദ്ധകിട്ടാത്ത കഥാപാത്രം. പക്ഷേ, പ്രധാന വേഷവും. സ്വന്തം ഫെയ്സ്ബുക്കില്‍ പോലും സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ പറയാന്‍ അനുമതി കിട്ടിയിരുന്നില്ല. അത്രയും ട്വിസ്റ്റുകള്‍ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളായിരുന്നു. സിനിമയുടെ ആദ്യപ്രദര്‍ശനം കഴിഞ്ഞപ്പോഴേ അഭിനന്ദന പ്രവാഹമായിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായതിനാല്‍ ആളുകളുടെ അരിശം ഉറപ്പ്. പലരും, കഥാപാത്രത്തിന്റെ ക്രൂരത കണ്ട് തെറി പറഞ്ഞു. അതെല്ലാം, അഭിനേതാവ് എന്ന നിലയ്ക്കുള്ള വിജയമായിരുന്നു. 

കൈനിറയെ വേഷങ്ങള്‍

മികച്ച പ്രകടനം പുറത്തെടുത്തതോടെ ഒട്ടേറെ സിനിമകളിലേക്ക് വിളിയെത്തി. വലിയ ചിത്രങ്ങളുണ്ട് ഇക്കൂട്ടത്തില്‍. പ്രഫസര്‍ വൈദര്‍ശന്‍ എന്ന കഥാപാത്രം ദിലീപ് മേനോന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അഭിനയിക്കാന്‍ വിളികള്‍ വന്നതോടെ തല്‍ക്കാലം രണ്ടാമത്തെ സിനിമ നിര്‍ത്തിവച്ചു. കിട്ടിയ വേഷങ്ങളെല്ലാം അഭിനയിച്ചു തീര്‍ന്നാല്‍ സിനിമ സംവിധാനം ചെയ്യാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. 

തനി തൃശൂരുകാരന്‍

തൃശൂര്‍ ഫാത്തിമനഗറിലെ നവനി ഫ്ളാറ്റില്‍  ഭാര്യ ശ്രുതിയോടൊപ്പം താമസം. ഭാര്യ ശ്രുതിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ദിലീപിന്റെ കുടുംബം. സഹോദരി ഓസ്ട്രേലിയയില്‍ കുടുംബസമേതം താമസിക്കുന്നു. ജനഗണമന പുറത്തിറങ്ങിയ ശേഷം ആയിരത്തിലേറെ ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് ഒറ്റദിവസം കൊണ്ട് എഫ്.ബിയില്‍ വന്നത്. പഠിച്ചത് തൃശൂര്‍ സെന്റ് തോമസ് സ്കൂളിലും ഗവണ്‍മെന്റ് കോളജിലും. ദിലീപ് മേനോനുമായുള്ള ഇന്റര്‍വ്യൂ കാണാം.

MORE IN ENTERTAINMENT
SHOW MORE