'വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും !; ലാലേട്ടന് പൃഥ്വിയുടെ പിറന്നാൾ സമ്മാനം

mohanlal
SHARE

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് യുവ നടൻ പൃഥ്വിരാജ്. പിറന്നാൾ സമ്മാനമായി ഒരു വിഡിയോയാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത് . “ഇല്ല ... ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും !” എന്നകുറിപ്പും പൃഥ്വി പങ്കു വയ്ക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ തന്നെ സംവിധാനാനത്തിൽ മോഹൻലാലും പൃഥ്വിയും അച്ഛനും മകനുമായി അഭിനയിച്ച ‘ബ്രോഡാഡി’ എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വിഡിയോ.

62–ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാല്‍. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്.

MORE IN ENTERTAINMENT
SHOW MORE