കുരുന്നുകള്‍ക്കൊപ്പം 'കിം കിമ്മിന്' ചുവ‌ടുവച്ച് മഞ്ജു വാര്യര്‍; വിഡിയോ

manju-warrier
SHARE

ജാക്ക് ആന്റ് ജില്ലിലെ കിം കിം എന്ന പാട്ടിന് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവ‌ടുവച്ച് നടി മഞ്ജു വാര്യര്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെ‌ട്ട് നടന്ന പരിപാടിയിലാണ് കുരുന്നുകള്‍ക്കൊപ്പം മഞ്ജു വാര്യര്‍ ഡാന്‍സുമായി എത്തിയത്. കുറച്ചുസമയംകൊണ്ടു തന്നെ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. വേദി നിറയെ കുട്ടികളും അതിന്റെ ഒത്ത നടുക്ക് മഞ്ജു വാര്യരും നിന്നാണ് ഡാന്‍സ് കളിക്കുന്നത്. ചിത്രത്തില്‍ താരം തന്നെയാണ് കിം കിം എന്ന പാട്ട് പാടിയിരിക്കുന്നതും. 

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE