ഞെട്ടിച്ച് ജൂനിയർ എൻടിആർ; കെജിഎഫ് സംവിധായകനുമൊത്ത് അടുത്ത ചിത്രം; വമ്പൻ പ്രഖ്യാപനം

ntr-birthday
SHARE

ജൂനിയർ എൻടിആറിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻടിആറും ഒന്നിക്കുന്നു. അതും ഒരു ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കായിട്ട്. ജൂനിയർ എൻടിആറിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വമ്പൻ പ്രഖ്യാപനം. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേർസും എൻടിആർ ആർട്സും ചേർന്നാണ്. ജൂനിയർ എൻടിആറിന്റെ 31ാം സിനിമ കൂടിയാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.എൻടിആർ 31 എന്ന പേരിലാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. ഇത് ആദ്യമായാണ് പ്രശാന്ത് നീലും എൻടിആറും ഒന്നിക്കുന്നത്. 

നേരത്തെ തന്നെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു പ്രോജക്ട് കൂടി പിറന്നാൾ ദിനത്തിൽ ജൂനിയർ എൻടിആർ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ ഗാരേജിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജൂനിയർ എൻടിആർ , കൊരട്ടാല ശിവ, സംഗീതജ്ഞൻ അനിരുദ്ധ് എന്നിവരുടെ പുതിയ ത്രയമാണ് ഈ ചിത്രം. എൻടിആർ 30 എന്ന പേരിലാണ് ഈ  ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. 

നിലവിൽ പ്രഭാസിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്ന തിരക്കിലാണ്  പ്രശാന്ത് നീൽ. ഇതിനു ശേഷമായിരിക്കും ജൂനിയർ എൻടിആറിനൊപ്പമുള്ള ചിത്രം. 

MORE IN ENTERTAINMENT
SHOW MORE