‘അടി കൊണ്ട് വശം കെട്ടു; മാഫിയ ശശി സാർ എന്നെകൊണ്ട് ആക്ഷൻ ചെയ്യിച്ചു’; ഇന്ദ്രൻസ്

indrans-film-post
SHARE

ഏളിമ െകാണ്ട് എല്ലായിപ്പോഴും അമ്പരപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഇപ്പോൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച പുതിയ ചിത്രത്തെ കുറിച്ചുള്ള കുറിപ്പ് അതിലെ വരികൾ െകാണ്ട് ശ്രദ്ധ നേടുകയാണ്. ഉടൽ എന്ന സിനിമയുടെ വിശേഷമാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ‘ഷൂട്ടിങിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.’ അദ്ദേഹം കുറിച്ചു.

കുറിപ്പ് വായിക്കാം:

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. 

ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE