ഒരു ‘പെരിയപ്പ’ അനുഭവം; കെജിഎഫ് കണ്ട് ശങ്കറും; നീലിന് വാഴ്ത്ത്

kgf-shankar
SHARE

ഇന്ത്യയിൽ നിന്നുള്ള പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് അതിവേഗം എത്തിയിരിക്കുകയാണ് കെജിഎഫ് 2. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറും രംഗത്തെത്തി. ചിത്രം കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഒടുവിൽ കെജിഎഫ് 2 കണ്ടു. കട്ടിംങ് എഡ്ജ് ശൈലിയിലുള്ള കഥപറച്ചിൽ, തിരക്കഥ, എഡിറ്റിങും. യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. പ്രശാന്ത് നീൽ ഞങ്ങൾക്ക് ഒരു ‘പെരിയപ്പ’ അനുഭവം നൽകിയതിന് നന്ദി' ശങ്കർ ട്വിറ്ററിൽ കുറിച്ചു.

2018-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ തുടർച്ചയാണ് കെജിഎഫ് ചാപ്റ്റർ 2. റോക്കിയായി എത്തുന്ന യഷ് തന്നെയാണ് സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, അർച്ചന ജോയിസ്, അനന്ത് നാഗ്, രാമചന്ദ്ര രാജു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ്. ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE