‘സ്ലാക് ലൈൻ വാക്ക്’; അമ്പരപ്പിച്ച് വീണ്ടും പ്രണവ്; വിഡിയോ വൈറൽ

pranav-walk
SHARE

പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കോടികൾ നേടുന്നു. ഹൃദയം എന്ന ചിത്രം പ്രകടനം െകാണ്ടും മികച്ച് നിൽക്കുന്നു. എന്നിട്ടും താരമെന്ന ചിന്ത ഒട്ടുമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും അദ്ദേഹം വിസ്മയിപ്പിക്കുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന താരം സാഹസികതകളിലും താൽപര്യമുള്ള ആളാണ്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രമിൽ പങ്കിട്ടിരിക്കുന്നത്. 

സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക. വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ് പ്രണവ്. ‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു..’ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE