സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഏറ്റുമുട്ടുന്നത് സൂപ്പർതാരങ്ങളും യുവതലമുറയും

filim-award-screening
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളും യുവതലമുറയും തമ്മില്‍ കടുത്തമല്‍സരം. മികച്ച നടനാകാന്‍ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ഉണ്ണി മുകുന്ദൻ വരെ രംഗത്തുണ്ട്. മികച്ചനടിയാകാന്‍ മ‍ഞ്ജുവാരിയര്‍,  ഉര്‍വശി , മീന, തുടങ്ങിയ പരിചയസമ്പന്നരും അല്ലാത്തവരുമായ ഡസനിലേറെപ്പേര്‍ മല്‍സരിക്കുന്നു. പ്രാഥമിക ഘട്ട സ്ക്രീനിങ് ഇന്നവസാനിക്കും

മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങൾ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നത് ആദ്യമാണ്.  മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ഹോമിലൂടെ ഇന്ദ്രൻസും കടത്തുമല്‍സരം കാഴ്ചവയ്ക്കുന്നു

പ്രൃഥ്വിരാജ്,ജയസൂര്യ,ദിലീപ്,കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ,ഫഹദ് ഫാസില്‍ ടൊവിനോ തോമസ്,ആസിഫ് അലി,നിവിൻ പോളി,സൗബിൻ ഷാഹിർ,സണ്ണി വെയ്ൻ,അനൂപ് മേനോൻ,ഉണ്ണി മുകുന്ദൻ,ജോജു ജോർജ്,ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ ചിത്രങ്ങളും അണി നിരക്കുന്നു.  മമ്മൂട്ടിയുടെയും ദുൽഖർ സൽമാനും .മോഹൻലാലും പ്രണവ് മോഹൻലാലും മികച്ച നടനാകാന്‍ മല്‍സരിക്കുന്നുഎന്നതാണ് ഇത്തവണത്തെ സവിശേഷത

നായികമാരും പിന്നിലല്ല. മഞ്ജു വാരിയർ,പാർവതി തിരുവോത്ത്,അന്ന ബെൻ,മംമ്ത മോഹൻദാസ്,സുരഭി,രജീഷ വിജയൻ,നിമിഷ സജയൻ,മീന,ഉർവശി,മഞ്ജു പിള്ള,ലെന,കല്യാണി പ്രിയദർശൻ,തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിനുണ്ട് .ഇതിൽ മഞ്ജു വാരിയരുടെ മൂന്നു ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്.

റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം,വിനീത് ശ്രീനിവാസന്റെ ഹൃദയം,ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി,ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി, ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി, മനു വാരിയരുടെ കുരുതി,.തനു ബാലകിന്റെ ചിത്രമായ കോൾഡ് കേസ്, പ്രജേഷ് സെന്നിന്റെ മേരി ആവാസ് സുനോ, അഷറഫ് ഹംസയുടെ ഭീമന്റെ വഴി, റോഷന്‍ ആന്‍ഡ്രൂസിന്റെ സല്യൂട്ട്, ചിദംബരം സംവിധാനം  ചെയ്ത ജാൻ എ മൻ തുടങ്ങിയവ പ്രേക്ഷകര്‍ ചര്‍ച്ചചെയ്തവയാണ്.

ഡോ.ബിജു, ജയരാജ്,ഷെറി , മനോജ് കാന ,സിദ്ധാര്‍ഥ് ശിവ, താരാ രാമാനുജന്‍ തുടങ്ങിയവരുടെ സ്വതന്ത്ര സിനിമകളും ജൂറിക്ക് മുന്നിലുണ്ട്.

കോവിഡ് പ്രതിസന്ധിക്കു ശേഷം മലയാള സിനിമയുടെ തിരിച്ചു വരവ് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ അവാർഡ് സ്ക്രീനിങ്.142 ചിത്രങ്ങളാണ്  എത്തിയത്.ഇതിൽ റിലീസ് ചെയ്തവയും അല്ലാത്തവയും ഉൾപ്പെടുന്നു

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് അവാർഡ് നി‍ർണയ സമിതിയുടെ അധ്യക്ഷൻ. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥൻ, സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഈ മാസം അവസാനത്തോടെ പുരസ്കാരം പ്രഖ്യാപിക്കാനാകുമെന്ന് കരുതുന്നു.

MORE IN ENTERTAINMENT
SHOW MORE