‘രചന, സംവിധാനം രാമസിംഹൻ; നിർമാണം അലി അക്ബർ’; പോസ്റ്റർ വിചിത്രം

ali-rama
SHARE

‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് സംവിധായകൻ. ഇതിൽ രചനയും സംവിധാനവും രാമസിംഹൻ എന്നും നിർമാണം അലി അക്ബർ എന്നും വച്ചതോടെ പോസ്റ്റർ സൈബർ ഇടങ്ങളിൽ വൈറലാണ്. അടുത്തിടെയാണ് മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ചലച്ചിത്ര സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ അലി അക്ബര് രംഗത്തുവന്നത്. ഇനി മുതൽ താൻ ‘രാമസിംഹന്‍’ എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ പോസ്റ്ററിൽ നിർമാതാവിന്റെ പേരിന്റെ സ്ഥാനത്ത് അലി അക്ബർ വന്നതോടെയാണ് ചോദ്യവുമായി ചിലർ രംഗത്തുവന്നത്. 

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പണിപ്പുരയിലാണ് അലി അക്ബർ. പൊതു ജനങ്ങളിൽനിന്നു പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതൽ പുഴ വരെ. ഒരു കോടിയിലധികം രൂപ സിനിമ നിർമിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയ്ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ.

MORE IN ENTERTAINMENT
SHOW MORE