അല്ലു നിർബന്ധിച്ചു; ‘ഊ അന്തവാ...’പാട്ടിൽ സമാന്ത എത്തി; വാങ്ങിയത് 5 കോടി

samantha-pushpa
SHARE

അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ഐറ്റം ഡാൻസിന് നടി സമാന്ത പ്രതിഫലമായി വാങ്ങിയത് 5 കോടി രൂപയെന്ന് റിപ്പോർട്ട്. ഭീമമായ തുകയാണ് താരത്തിന്റെ പ്രതിഫലമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിരുന്നില്ല. അതിനിടയിൽ ഒന്നര കോടിയാണ് താരം കൈപ്പറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. 

‌‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. പാട്ട് എങ്ങനെ പുറത്തു വരുമെന്നതിനെക്കുറിച്ച് ഭയപ്പെട്ടിരുന്നെന്നും അല്ലു അർജുൻ നിര്‍ബന്ധിച്ചതു കൊണ്ടു മാത്രമാണ് ഐറ്റം ഡാൻസിനു തയ്യാറായതെന്നും സമാന്ത വ്യക്തമാക്കിയിരുന്നു.

4 മിനിട്ടില്‍ താഴെ മാത്രമാണ്  ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട്, ഇപ്പോഴും ട്രെന്‍ഡിങ്ങിൽ ഒന്നാമതാണ്. കാഴ്ചക്കാരുടെ എണ്ണം 5 കോടി പിന്നിട്ടു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. 

MORE IN ENTERTAINMENT
SHOW MORE