ലുക്ക് മാറ്റി അമൃത സുരേഷ്; തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങൾ, വിഡിയോ

amrutha-experiment
SHARE

തലമുടിയിൽ പുത്തൻ പരീക്ഷണങ്ങളുമായി ഗായിക അമൃത സുരേഷ്. ആഫ്രിക്കക്കാരുടെ വിവിധങ്ങളായ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. ദുബായിലെത്തിയ ഗായിക, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് മുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഹെയർസ്റ്റൈൽ വിശേഷങ്ങളുടെ വിഡിയോയുമായി എത്തുന്ന അമൃതയ്ക്കൊപ്പം സുഹൃത്ത് സോണിയയും ഉണ്ട്.

വേറിട്ട തരത്തിലുള്ള ഹെയർസ്റ്റൈലുകൾ അമൃത സുരേഷ് വിഡിയോയിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നു. മുൻപ് തായ്‌ലൻഡിൽ പോയപ്പോൾ മുടിയില്‍ പരീണങ്ങൾ നടത്തിയതിന്റെ അനുഭവവും ഗായിക രസകരമായി പങ്കുവയ്ക്കുന്നുണ്ട്. ഓരോ രീതിയും പരീക്ഷിച്ച് ഒടുവിൽ അമൃത ഹെയർ സ്റ്റൈൽ ഏതാണു വേണ്ടതെന്നു തീരുമാനിക്കുന്നതു വിഡിയോയിൽ കാണാം. ഗായികയുടെ ഇഷ്ട പ്രകാരം കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്. ഇതിന് ഒരു മണിക്കൂറിലധികം സമയം വേണ്ടി വന്നു. 

പുതിയ ഹെയർസ്റ്റൈൽ പ്രേക്ഷകർക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത സുരേഷ് വിഡിയോ അവസാനിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട മേക്കോവർ വിഡിയോ നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. അമൃതയ്ക്ക് എല്ലാ സ്റ്റൈലും യോജിക്കുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. 

MORE IN ENTERTAINMENT
SHOW MORE