‘സ്ത്രീസൗന്ദര്യം മുടിയിലല്ല; ഈ കണ്ടതൊന്നും ഞാനല്ല’; ഇത് സൂപ്പർ അനശ്വര

anaswara-interview
SHARE

തൊട്ടാവാടിയായ ശരണ്യ. ഒടുവിൽ അവൾ പോലുമറിയാതെ സൂപ്പർ ശരണ്യയാകുന്നു. ആദ്യമായി വീടു വിട്ട് ഹോസ്റ്റലിലും പുതിയ കോളജിലും എത്തിയതിന്റെ അങ്കലാപ്പ് പടിപടിയായി അകന്നു പോകുന്നത് ഓരോ ഷോട്ടിലും വ്യക്തം. ആ വളർച്ച ചിത്രത്തിൽ നായികയായി അഭിനയിച്ച അനശ്വര രാജൻ തന്നെ പറയുന്നു . വിഡിയോ കാണാം 

∙ കൂട്ടുകാരൊക്കെ ഇപ്പോൾ ശരണ്യയെന്നാണോ വിളിക്കുന്നത് ?

കൂട്ടുകാരല്ല, ഇതുപോലെ അഭിമുഖത്തിനു വിളിക്കുന്നവരെല്ലാം ശരണ്യ എന്നാണ് വിളിക്കുന്നത്. 

∙ അനശ്വര സൂപ്പറാണോ ?

ഞാൻ സൂപ്പറാണെന്നാണ് എന്റെ വിശ്വാസം. എല്ലാവരിലും പോസിറ്റീവായ വശങ്ങളുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും സൂപ്പറാണെന്നു സ്വയം വിശ്വസിക്കണം . 

∙ വിദ്യാർഥിയായി നാലു ചിത്രങ്ങൾ. ഇതിൽ ഏതാണ് യഥാർഥ അനശ്വര ?

ഇതിലൊന്നും അനശ്വരയില്ല. ശരണ്യയെന്ന കഥപാത്രത്തിന് എന്റെ സ്വഭാവവുമായി ബന്ധമില്ല. 

അഭിനയത്തിലേക്ക് എത്തുന്നതെങ്ങനെ ?

അപ്രതീക്ഷിതം. ആദ്യ സിനിമയായ ഉദാഹരണം സുജാതയിൽ ഒഡീഷൻ വഴിയാണ് തിരഞ്ഞെടുത്തത്. 

എങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇഷ്ടം ?

കംഫർട്ട് സോണിൽ നിന്നും പുറത്തു വരണമെന്നാണ് ആഗ്രഹം. പുറത്തിറങ്ങാനിരിക്കുന്ന മൈക്ക് എന്ന ചിത്രത്തിൽ വ്യത്യസ്തമായ റോൾ ആണ്. ഏറെ നാളായി ചെയ്യണമെന്നാഗ്രഹിച്ച കഥാപാത്രമാണ് മൈക്കിൽ. 

ഇതുവരെ ചെയ്തതിൽ ഏറ്റവും ആസ്വദിച്ച വേഷം ?

ശരണ്യ, ഉദാഹരണം സുജാത

കൂടുതൽ ടേക്കെടുക്കേണ്ടി വന്ന രംഗം ?

തണ്ണീർ മത്തൻ ദിനങ്ങളിൽ ജാതിക്കാ തോട്ടത്തിൽ വച്ചുള്ള ആ സീൻ ഇരുപതോളം തവണ ടേക്കെടുക്കേണ്ടി വന്നു. 

പുതിയ ഹെയർ സ്റ്റൈൽ ?

മൈക്ക് എന്ന ചിത്രത്തിനു വേണ്ടി. നല്ലൊരു കഥാപാത്രത്തിനു വേണ്ടിയാണ് മുടി മുറിച്ചത്. സ്ത്രീസൗന്ദര്യം മുടിയിലാണെന്നു കരുതുന്നില്ല. പുരുഷന്റെ സൗന്ദര്യം താടിയിലും മീശയിലുമാണെന്നും കരുതുന്നില്ല. 

MORE IN ENTERTAINMENT
SHOW MORE