‘പുഷ്പ’യിലെ ഐറ്റം ഡാൻസ്; അല്ലുവിന്റെ നിർബന്ധപ്രകാരമെന്ന് സാമന്ത

samantha-pushpa
SHARE

നടൻ അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ‘പുഷ്പ’യില്‍ ഐറ്റം ഡാൻസ് ചെയ്തതെന്ന് നടി സമാന്ത. ഹോട്ട് നമ്പർ ചെയ്യുന്നതിന് തനിക്കു പല പ്രയാസങ്ങളും ഉണ്ടായിരുന്നെന്നും പാട്ട് എങ്ങനെ പുറത്തു വരുമെന്നതിനെക്കുറിച്ച് ഭയപ്പെട്ടിരുന്നെന്നും താരം പറഞ്ഞു. എന്നാൽ അല്ലു അർജുൻ തനിക്കൊപ്പമിരുന്ന് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നിർബന്ധവും കൊണ്ടു മാത്രമാണ് ഐറ്റം ഡാൻസ് ചെയ്യാൻ തീരുമാനിച്ചതെന്നും സമാന്ത പറയുന്നു. 

‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. ഒറ്റപ്പാട്ടിനു വേണ്ടി താരം കോടികൾ പ്രതിഫലം വാങ്ങിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിൽ സമാന്തയ്ക്കു പകരം ഒരു ബോളിവുഡ് നടിയായിരിക്കും ഹോട്ട് നമ്പർ ചെയ്യുകയെന്നും സൂചനകളുണ്ട്.

ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. പുറത്തിറങ്ങിയപ്പോൾ തന്നെ ട്രെൻഡിങ്ങിലെത്തിയ പാട്ട്, കോടിക്കണക്കിനു പ്രേക്ഷകരെയാണു വാരിക്കൂട്ടിയത്. അതേസമയം, പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് മെൻസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE