'അവൾ സന്തോഷവതിയെങ്കിൽ ഞാനും..'; ആദ്യമായി പ്രതികരിച്ച് നാഗചൈതന്യ; വിഡിയോ

samntha-naga
SHARE

തെന്നിന്ത്യൻ സിനിമയിലെ പ്രിയ ജോഡികളായിരുന്നു സാമന്ത്യും നാഗചൈതന്യയും. ഇരുവരുടെയും വിവാഹചമോചന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വിവാഹമോചന വാർത്തയെക്കുറിച്ച് സാമന്ത് നേരത്തെ പ്രതികരിച്ചിരുന്നുവെങ്കിലും നാഗചൈതന്യ മൗനംപാലിച്ചിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് താരം ആദ്യമായി സംസാരിക്കുകയാണ്. 

'അത് സാരമില്ല. ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്ക് വേണ്ടി എടുത്ത തീരുമാനമാണ്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. നാഗചൈതന്യയുടെ വാക്കുകൾ'. പുതിയ സിനിമയായ ബന്‍ഗരാജുവിന്റെ പ്രമോഷനിടെയായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. 

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും വേർപിരിയുന്നുവെന്ന് സ്ഥിരീകരിച്ചത്. 4 വർഷം നീണ്ട ദാമ്പത്യത്തിനാണ് വിരാമമിട്ടത്. തമ്മിലുള്ള സൗഹൃദം നിലനിൽക്കുമെന്ന് വിവാഹമോചനം സ്ഥിരീകരിച്ച് ഇവർ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. പിന്നീട് വിവാഹമോചനം സംബന്ധിച്ച് നേരിടുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് സാമന്ത കുറിപ്പ് പങ്കുവെച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE