പ്രണയം പാടി ലാൽ– മീന, പൃഥ്വി– കല്ല്യാണി കോംബോ; 'ബ്രോ ഡാഡി' ആദ്യ പാട്ട്; വിഡിയോ

brodady-song
SHARE

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യിലെ ആദ്യഗാനമെത്തി. 'പറയാതെ വയ്യെൻ' എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദീപക് ദേവ് ആണ്. എംജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഗാനത്തിൽ ഉള്ളത്. പൃഥ്വിരാജിന്റെ ഭാഗങ്ങൾ വിനീതും മോഹൻലാലിൻറെ ഭാഗങ്ങൾ എംജി ശ്രീകുമാറുമാണ് ആലപിച്ചിരിക്കുന്നത്.

സിനിമ ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക. മോഹൻലാലിന്റെ പ്രസരിപ്പാർന്ന പ്രകടനം എന്നാണ് പാട്ട് കണ്ടവരുടെ അഭിപ്രായം. ഒരു ഭാഗത്ത്‌ മകന്റെ പ്രേമം, മറുവശത്ത് അപ്പന്റെ പ്രേമം, ഇങ്ങനെ ഒരു ലാലേട്ടനെ എത്ര നാളായി കാത്തിരിക്കുന്നു തുടങ്ങി നീളുന്നു കമന്റുകൾ. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE