നിന്റെ ശരിക്കൊപ്പം നിലകൊള്ളാൻ എന്റെ സ്നേഹം എന്നും നിനക്കൊപ്പം: മകളോട് ടൊവീനോ

tovino
SHARE

മകൾ ഇസയ്​ക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടൊവീനോ തോമസ് പങ്കുവച്ച മനോഹരമായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മകളോടുള്ള സ്നേഹവും കരുതലും നിറയുന്ന ഈ കുറിപ്പും വിഡിയോയും ആരാധകരും ഏറ്റെടുത്തു. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്റുകളും ലൈക്കുകളും നിറയുകയാണ്. 2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും മകൾ പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ ‘തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ"മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇസയുടെ കുഞ്ഞനിയനാണ് തഹാൻ.  ടൊവീനോയുടെ കുറിപ്പ്: 

‘എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഒപ്പം നിൽക്കുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം ചെയ്യാൻ നീ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു. നീ അറിയണം, അപ്പ ചെയ്യുന്നതും അതില്‍ കൂടുതലും നിനക്ക് ചെയ്യാൻ കഴിയും. എന്റെ‘ പാർട്ട്ണർ ഇൻ ക്രൈം’ ആയിരിക്കുന്നതിന് നന്ദി!

ഒരു അഭിനേതാവ് എന്ന നിലയിൽ, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, എന്നാൽ നിങ്ങളുടെ അപ്പ എന്ന വേഷമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്നാണ് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന്  നീ തിരിച്ചറിയും. നിന്റെ തല ഉയർത്തിപ്പിടിക്കുന്നതിനും ശരിയായതിന് വേണ്ടി നിലകൊള്ളുന്നതിനായി എന്റെ സ്നേഹം നിനക്കൊപ്പമുണ്ടാകും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ ഞാൻ തീർച്ചയായും ശ്രമിക്കും. ഏറ്റവും മനോഹരവും ആത്മവിശ്വാസമുള്ളവളുമായി നീ വളരുമെന്നും  നീ നിന്റെ സ്വന്തം സൂപ്പർഹീറോ ആകുമെന്നും ഞാൻ ഉറപ്പാക്കും.’

സ്നേഹം, അപ്പ

MORE IN ENTERTAINMENT
SHOW MORE