ഖുശ്ബുവിന് കോവിഡ്; 'രണ്ടു തരംഗത്തിലും രക്ഷപെട്ടു, മൂന്നാം വട്ടം പിടികൂടി'

khushboo
SHARE

നടിയും ബി ജെ പി പ്രവര്‍ത്തകയുമായ ഖുശ്ബുവിന് കോവിഡ്. ‘രണ്ടു തരംഗങ്ങളില്‍ എങ്ങനെയോ രക്ഷപെട്ടു പോയ എന്നെ ഒടുവില്‍ കോവിഡ്‌ പിടികൂടിയിരിക്കുന്നു. ഇപ്പോള്‍ പോസിറ്റീവ് ആയതേയുള്ളൂ. ഇന്നലെ വൈകിട്ട് വരെ നെഗറ്റിവ് ആയിരുന്നു. ചെറിയ ജലദോഷമുണ്ടായിരുന്നു, പരിശോധിച്ചപ്പോള്‍ കോവിഡ്‌. സ്വയം ഐസൊലേഷനിലായി. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമേ അല്ല. അതുകൊണ്ട് അടുത്ത അഞ്ചു ദിവസത്തേക്ക് എന്നെ നിങ്ങള്‍ എന്റർടൈന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു– താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളും ടെസ്റ്റ്‌ ചെയ്യണം. കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE