ഗാനഗന്ധർവന് എൺപത്തിരണ്ടാം പിറന്നാൾ; മലയാളിയുടെ സ്വരരാഗ ഗംഗാപ്രവാഹം

Yesudas
SHARE

ദേശത്തിന്റെ ഇതിഹാസ ഗായകന്‍ ഡോ. കെ. ജെ. യേശുദാസിന് ഇന്ന് എണ്‍പത്തിരണ്ടാം പിറന്നാള്‍ . ചലച്ചിത്ര ഗാനരംഗത്ത് അമ്പതാണ്ട് പിന്നിട്ട യേശുദാസ് സംഗീതലോകത്തെ മഹാല്‍ഭുതങ്ങളിലൊന്നായി മുന്നില്‍ നിന്ന് നയിക്കുന്നു. ശാസ്ത്രീയസംഗീതവും ലളിതസംഗീതവും ഒരുപോലെ വഴക്കിയെടുത്ത മറ്റൊരുഗായകനില്ല.

മലയാളത്തിന്റെ മാത്രമല്ല ഭാരതീയ സംഗീതത്തിന്റെ നാദമയൂഖം തന്നെയാണ് യേശുദാസ്. ആരോണാവരോഹണങ്ങളില്‍ നമ്മെ നയിക്കുന്ന പ്രകാശമാണ്. ആ നാദം സത്യവും ശിവും സുന്ദരവുമാണെന്നും. 1961 നവംബര്‍ 14 ന്ശ്രീനാരായണ ഗുരുദേവവന്റെ ജാതിഭേദം മതദ്വേഷം എന്നവരികള്‍ പാടിക്കൊണ്ടായിരുന്നു തുടക്കം. സംഗീതം പകര്‍ന്നത് എംബി ശ്രീനിവാസന്‍. പിന്നെയൊരു ജൈത്രയാത്രയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യ. കര്‍ണാടക ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും എല്ലാം ആ ശാരീരത്തില്‍ ഭദ്രം.മനസിന്റെ താമരപ്പൂവിലിരുന്ന മാണിക്യവീണയായി മാറി ആ ശബ്ദം. ശ്രോതാക്കളെ മാത്രമല്ല സംഗീതകാരന്മാരെയും ഗാനരചിയിതാക്കളെയും കീഴടക്കി ആ ശബ്ദം. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍, എം.എസ് വിശ്വനാഥന്‍, എ.ടി ഉമ്മര്‍, കെ. രാഘവന്‍ എന്നിവരൊക്കെ ആ സ്വരസഞ്ചാരങ്ങള്‍ മനസില്‍ക്കണ്ട് പാട്ടുകളൊരുക്കി.വയലാര്‍, പി. ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി, തുടങ്ങിയര്‍ മല്‍സരിച്ച് വരികളൊരുക്കി. യേശുദാസ് അവയൊക്കെ അനശ്വരമാക്കി.

പ്രണയം മാത്രമല്ല വിരഹവും വിപ്ലവവും എല്ലാം ആ ശബ്ദത്തില്‍ വിരിഞ്ഞു. മലയാളത്തിലെത്തിയ സലീന്‍ ചൗധരി, നൗഷാദ്, രവീന്ദ്ര ജയിന്‍, രവി ബോംബെ തുടങ്ങിയവരുടെ ഹൃദയവും അദ്ദേഹം കീഴടക്കി. അവരുടെയൊക്കെ ഹിന്ദി ഗാനങ്ങളും യേശുദാസിന് നന്നായി ചേര്‍ന്നു. അറുപതും എഴുപതും അടക്കിവാണ യേശുദാസ് എണ്‍പതുകളില്‍ പതിന്മടങ്ങ് ശക്തിയോടെ മുന്നേറി. പുതിയ സംഗീത സംഗീതസംവിധായകര്‍ വന്നു പാട്ടെഴുത്തുകാരും. ആ ശബ്ദിന് പകരക്കാരനില്ലായിരുന്നു. ഇളയരാജ, ഒൗസേപ്പച്ചന്‍, ജോണ്‍സണ്‍, മോഹന്‍ സിത്താര,വിദ്യാസാഗര്‍, ജെറി അമല്‍ദേവ്, ബേണി ഇഗ്നേഷ്യസ്, എം.ജയച്ചന്ദ്രന്‍ തുടങ്ങി വിവിധ തലമുറകളിലെ സംഗീതസംവിധായകര്‍ക്കൊപ്പം യേശുദാസ് നാദപ്രപഞ്ചം തന്നെ തീര്‍ത്തുകൊണ്ടേയിരിക്കുന്നു. നാല്‍പ്പത്തിഅയ്യായിരത്തിലേറെ സിനിമാപാട്ടുകള്‍, ഇരുപതിനായിരത്തിലേറെ മറ്റുഗാനങ്ങള്‍. എല്ലാഭാരതീയ ഭാഷകളിലും ഗാനങ്ങള്‍ . എട്ട് തവണ ദേശീയ പുരസ്കാരം. കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ. 

മറ്റുസംസ്ഥാനങ്ങള്‍ നല്‍കിയ ആദരം ഇതിനു പുറമെ.77ല്‍ പത്മശ്രീ. 2002ല്‍ പദ്മഭൂഷണ്‍. 2017ല്‍ പദ്മവിഭൂഷണ്‍. ശാസ്ത്രീയ സംഗീതം സാധാരണക്കാരിലേക്ക് പകരുന്നതില്‍ ആശബദ്ം ചെലുത്തിയ സ്വാധീനത ചെറുവാക്കുകളില്‍ പറയാനാവുന്നതല്ല.ആ സ്വരരാഗ ഗംഗാപ്രവാഹം അഭംഗുരം തുടരട്ടെയെന്ന് ആശംസിക്കാം

MORE IN ENTERTAINMENT
SHOW MORE