കല്യാണവീട്ടിൽ പാട്ടുപാടി കയ്യടി നേടി സുരേഷ് ഗോപി; ‘ഇളയനിലാ..’; വിഡിയോ വൈറൽ

suresh-gopi-sing
SHARE

വിവാഹവീട്ടിൽ പാട്ടുപാടി കയ്യടി നേടി നടനും എംപിയുമായ സുരേഷ് ഗോപി. വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ താരത്തെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലെത്തിയ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്ത് ഗംഭീരമായി പാടി. 

‘ഇളയനിലാ പൊഴിഗിറതേ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. സംഗീതോപകരണങ്ങളുടെ താളത്തിനൊപ്പം മനോഹരമായാണു സുരേഷ് ഗോപി പാടുന്നത്. 

നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ആസ്വാദകർ ഏറ്റെടുക്കുന്നത് വിഡിയോയിൽ കാണാം. പാടിക്കഴിഞ്ഞ ഉടൻ മൈക്ക് കൈമാറി താരം വേദി വിടുകയും ചെയ്തു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE