കൈ പിന്നിൽ കെട്ടി അയ്യർ; ക്ലാസ് സ്റ്റൈൽ വിടാതെ സിബിഐ5; ചിത്രമിട്ട് മമ്മൂട്ടി

mammootty-cbi-new
SHARE

സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ ലുക്ക് എങ്ങനെയാകും എന്ന ചോദ്യം കുറച്ച് ദിവസങ്ങളായി സജീവമാണ്. എന്നാൽ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കിട്ടെങ്കിലും ലുക്ക് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. ഇൻസ്റ്റഗ്രം പോസ്റ്റിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കെ. മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. എസ്.എൻ. സ്വാമിയാണ് തിരക്കഥ. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും. 

അയ്യരുടെ ടീമിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തും. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യർക്കൊപ്പം. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

MORE IN ENTERTAINMENT
SHOW MORE