‘ആദ്യ തിര പിടിച്ചപ്പോൾ ഞാൻ അത് തീരുമാനിച്ചു’; ആവേശക്കടൽ; വിഡിയോ

sudev-surfing
SHARE

രൂപം, ഭാവം, നോട്ടം, ശബ്ദം.. എല്ലാത്തിലും വ്യത്യസ്തനാണ് നടൻ സുദേവ് നായർ. ആ വ്യത്യസ്തത താരത്തിന്റെ വിനോദങ്ങളിലുമുണ്ട്. കടൽ കാണുമ്പോഴേ 

ആവേശം തിരയടിക്കുന്ന ഒരു ഹോബിയുണ്ട് സുദേവിന്. സർഫിങ്. അധികമാരും കാൽ വയ്ക്കാത്ത ഒരു ഇനം. തിരകൾക്കു മീതെ മീൻ കണക്കെ തുള്ളിത്തെറിച്ച് 

കുതിക്കുന്ന സുദേവിന്റെ പ്രകടനം കാഴ്ചക്കാരിലും കൗതുകമുണർത്തുന്നു. സർഫിങ്ങിനെക്കുറിച്ചും എങ്ങനെ ഈ മേഖലയിലേക്ക് എത്തിയെന്നതും താരം മനോരമ 

ന്യൂസ്. കോമിനോടു പറയുന്നു. 

എവിടെയാണ് സർഫിങ് നടത്താറ് ?

വർക്കല ബീച്ചിൽ . അവിടെയാണ് സർഫിങ്ങിനു അനുയോജ്യമായ തിരകൾ ഉള്ളത്. പരിശീലനം നൽകുന്ന സ്കൂളുകളും ട്രെയ്നേഴ്സും വർക്കലയിലുണ്ട്. ഒരു 

വർഷമായി പരിശീലനം തുടങ്ങിയിട്ട്. ഷൂട്ടിങ്ങുകൾക്കിടയിൽ ഇടവേള കിട്ടുമ്പോൾ നേരെ കടലിലേക്കിറങ്ങും. ഒരു ദിവസം രണ്ടര മണിക്കൂറെങ്കിലും ചിലവഴിക്കാറുണ്ട്. കടലിൽ അലിഞ്ഞു ചേരുന്ന ഒരു പ്രതീതിയാണ് സർഫിങ്ങിനിടെ കിട്ടുന്നത്. 

എങ്ങനെയാണ് സർഫിങ്ങിലേക്കെത്തിയത് ?

തികച്ചും യാദൃശ്ചികം. ഒരിക്കൽ വർക്കലയിൽ എത്തിയപ്പോൾ ഒരു രസത്തിന് പരീക്ഷിച്ചു. എനിക്കു ചേരുന്ന ഒരു മേഖലയാണെന്ന് അപ്പോൾ തോന്നി. 

അപകട സാധ്യതയുണ്ടോ ?

തുടക്കത്തിൽ അപകട സാധ്യതകൾ കുറവായിരിക്കും. എന്നാൽ തിരകൾ ശക്തമായ ഭാഗങ്ങളിൽ സർഫിങ് നടത്തുമ്പോൾ അപകട സാധ്യതയുണ്ട്. ചെറിയ 

പരുക്കുകൾ മാത്രമേ എനിക്കു ഇതുവരെ പറ്റിയിട്ടുള്ളൂ. 

തുറമുഖം ?

കോവിഡ് വീണ്ടും വില്ലനായില്ലെങ്കിൽ 20 ന് റിലീസ് ചെയ്യും. 

MORE IN ENTERTAINMENT
SHOW MORE