പണം തരും പടം; 5,000 മുതൽ 10 ലക്ഷം വരെ സമ്മാനം; പുത്തൻ ഗെയിം ഷോ; വിഡിയോ

panam-tharum-padam
SHARE

‘ഉടൻ പണം 3.0’ എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയ്ക്ക് പിന്നാലെ ‘പണം തരും പടവു’മായി മഴവിൽ മനോരമ. ഈ മാസം പത്താം തീയതി മുതലാണ് പുതിയ ഷോ ആരംഭിക്കുന്നത്. നടൻ ജഗദീഷാണ് ഗെയിം ഷോയുടെ അവതാരകൻ. സ്ക്രീനിൽ തെളിയുന്ന ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരം അതിവേഗം നൽകിയാലാണ് സമ്മാനം. 5000 മുതൽ10 ലക്ഷം വരെ ഈ പടങ്ങൾ നേടിത്തരും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 നാണ് പണം തരും പടം വീടുകളിലേക്ക് എത്തുന്നത്.

വീട്ടിലിരുന്ന് നേടാം; അതിങ്ങനെ

ടിവിയിൽ ഷോ നടക്കുമ്പോൾ തന്നെ തൽസമയം മനോരമമാക്സ് ആപ്പിലൂടെ പ്രേക്ഷകനും ഒപ്പം കളിക്കാം. മനോരമമാക്സ് ഡൗൺലോഡ് ചെയ്ത് പണം തരും പടം ബാനറിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ടിവിയിലെ സംപ്രേക്ഷത്തിനൊപ്പം മനോരമമാക്സിലൂടെ അപ്പപ്പോൾ നിങ്ങളുടെ ഉത്തരം അതിവേഗം രേഖപ്പെടുത്തുക. ശരിയായ ഉത്തരം ഏറ്റവും വേഗത്തിൽ അയക്കുന്നവരിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് മൽസരാർഥിയ്ക്ക് ലഭിച്ച അതെ സമ്മാന തുക സമ്മാനമായി ലഭിക്കും. ആദ്യ ആഴ്ചയിൽ ഓപ്പണിങ് ബൊണാൻസാ ഓഫറിലൂടെ ടിവി  മൽസരാർഥിക്ക് കിട്ടുന്ന തുകയുടെ മുന്ന് ഇരട്ടി വരെ നേടാം. കൂടാതെ മറ്റനേകം സമ്മാനങ്ങളും നേടാം. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE