‘വിവാദ’ വിഡിയോ ഗാനം പുറത്ത്; സമാന്തയുടെ ഹോട്ട് നമ്പർ തരംഗം; മില്യൺ കാഴ്ചക്കാർ

puspa-dance-video
SHARE

അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ച ‘പുഷ്പ’യിലെ ഐറ്റം സോങ് വിഡിയോ പുറത്തുവിട്ട് അണിയറക്കാർ. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ മലയാളം പതിപ്പ് നടിയും ഗായികയുമായ രമ്യ നമ്പീശൻ ആലപിച്ചു. ‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ പാട്ട്. നടി സമാന്തയുടെ ത്രസിപ്പിക്കും ചുവടുകളാണ് പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഹോട്ട് നമ്പർ ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തുന്നു. 

MORE IN ENTERTAINMENT
SHOW MORE