മൊട്ടയടിച്ച് മോഹൻലാൽ ‘ബറോസ്’ സെറ്റിൽ; വിഡിയോ വൈറൽ

mohanlal-barozz--set
SHARE

‘ബറോസ്’ സിനിമയ്ക്കായി മുടി മൊട്ടയടിച്ച് മോഹൻലാൽ. സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററിൽ മൊട്ടയടിച്ച ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ബറോസ്’ സെറ്റിൽ നിന്നുള്ള വിഡിയോയിലും മൊട്ടയടിച്ച െഗറ്റപ്പിലാണ് മോഹൻലാലിനെ കാണാനാകുക.

സിനിമയിൽ ‘ബറോസ്’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

MORE IN ENTERTAINMENT
SHOW MORE