‘മിന്നല്‍ മുരളി’യെ ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും; ഇരച്ചെത്തി മല്ലൂസ്

minnal-manchester
SHARE

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ ഏറ്റെടുത്ത പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. മെഹ്റസിനെ കുറിച്ചുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ കമന്റ് ബോക്സില്‍ മലയാളികള്‍ ഇരച്ചെത്തി. കുറുക്കന്‍മൂലയെ രക്ഷിച്ച മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് ഫാന്‍സ്. അതും ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മെഹ്‌റസ് മുരളി എന്ന ക്യാപ്ഷനോടെയാണ് റിയാദ് മെഹ്‌റസിന്റെ ചിത്രം പോസ്റ്റ് ചെ്തത്. പിന്നാലെ കമന്റ് ബോക്സില്‍ മല്ലൂസ് ഇരച്ചെത്തി. 

അധികം വൈകാതെ സാക്ഷാല്‍ മിന്നല്‍ മുരളിയുടെ മറുപടി. മിന്നല്‍ മുരളി ഒറിജിനല്‍ ഇതെല്ലാം കാണുന്നുണ്ട്. എന്തായാലും സ്പൈഡര്‍മാനും സൂപ്പര്‍മാനും വോള്‍വെറൈനുമൊക്കെ പിന്നാലെ മിന്നല്‍വേഗത്തില്‍  ആരാധകരെ സൃഷ്ടിക്കുകയാണ് മിന്നല്‍ മുരളി.

MORE IN ENTERTAINMENT
SHOW MORE