‘ചൈനയിലും മിന്നലടിച്ചു’; മല്ലു സൂപ്പർ ഹീറോയെ ചിരിച്ചുവരവേറ്റ് ചൈനീസ് കുട്ടികൾ

minnal-tovino-china
SHARE

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ ലോകമൊട്ടാകെ തരംഗമാകുന്നു. സംവിധായകൻ ബേസിൽ ജോസഫ് പങ്കുവച്ച വിഡിയോ തന്നെ അതിനൊരുദാഹരണം.  ‘മിന്നല്‍ മുരളി’ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ചൈനീസ് കുട്ടികളെ വിഡിയോയിൽ കാണാം.  ഈ വിഡിയോ തന്റെ ഈ ദിവസം മനോഹരമാക്കി എന്നായിരുന്നു അടിക്കുറിപ്പായി ബേസിൽ കുറിച്ചത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 24 ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തത്. നെറ്റ്ഫ്ളിക്സ് ഇന്ത്യൻ ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യവും ഉയർന്നു. 

MORE IN ENTERTAINMENT
SHOW MORE