‘ഭീഷ്മപർവ്വ’ത്തിലെ ഏബിള്‍ ഞാനല്ല; കണ്‍ഫ്യൂഷന്‍ മാറ്റി വിനീതിന്‍റെ പോസ്റ്റ്

vineeth-post
SHARE

‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി–അമൽ നീരദ് ചിത്രത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പോസ്റ്റർ കണ്ടവർ ഒന്ന് അമ്പരന്നു. ഇത് വിനീത് ശ്രീനിവാസൻ അല്ലേ ! ചെക്കൻ ആകെ ചുള്ളനായല്ലോ.. പോസ്റ്റർ കണ്ട് വിനീതിന് ആശംസാ പ്രവാഹം. അവസാനം ആ കൺഫ്യൂഷൻ വിനീത് തന്നെ മാറ്റി.

യുവതാരം ഷെബിൻ ബെൻസണാണ് ചിത്രത്തിൽ ഏബിളിനെ അവതരിപ്പിക്കുന്നത്. വിനീതിനോട് മുഖസാദൃശ്യം ഉള്ളതിനാൽ താരത്തിന്റെ പേരിൽ പോസ്റ്റര്‍ പ്രചരിക്കപ്പെടുകയായിരുന്നു.

‘സത്യമായിട്ടും ഇത് ഞാനല്ല ! ഇത് ഷെബിൻ ബെൻസൺ. അമൽ ഏട്ടന് എല്ലാ ആശംസകളും’–ഷെബിൻ ബെൻസന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് വിനീത് ശ്രീനിവാസൻ കുറിച്ചു.

‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’. മൈക്കിൾ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി എത്തുന്നു. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, ലെന, കെപിഎസി ലളിത, അനസൂയ, നാദിയമൊയ്തു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE