ഡ്യൂപ്പില്ലാതെ മരണക്കിണറിൽ ‘പവർസ്റ്റാർ’; സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു'; കുറിപ്പ്

babu-post
SHARE

കാര്‍ണിവൽ എന്ന സിനിമ കണ്ടവരാരും അതിലെ മരണക്കിണർ രംഗം മറക്കില്ല. മരണക്കിണറിലൂടെ അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന അഭ്യാസി. ബാബു ആന്റണിയാണ് ആ വേഷം ചെയ്തത്. ഡ്യൂപ്പായിരിക്കും ആ രംഗം ചെയ്തതെന്നാണ് പ്രേക്ഷകർ കരുതിയിരിക്കുക. എന്നാൽ ഒരു ഡ്യൂപ്പുമില്ലാതെ മരണക്കിണറിലൂടെ ബൈക്ക് ചീറിപ്പായിച്ചത് ബാബു ആന്റണി തന്നെയാണ്. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ആ ഓർമയുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. 

ചിത്രം പങ്കിട്ട് ബാബു ആന്‍റണി കുറിക്കുന്നത് ഇങ്ങനെ:  എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷം. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറിൽ  ബൈക്ക് ഓടിക്കിന്നതിനു മുൻപ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ  ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷം.

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ബാബു ആന്റണിയെ മലയാളി പ്രേക്ഷകർ മറക്കില്ല. ആക്ഷൻ രംഗങ്ങൻ ഇത്രത്തോളം മികവുറ്റ രീതിയിൽ ചെയ്തിരുന്ന മറ്റൊരു നടനുണ്ടോ എന്ന് തോന്നിപ്പോകുന്ന പ്രകടനങ്ങളാണ് പല സിനിമകളിലും അദ്ദേഹം കാഴ്ച്ച വെച്ചത്. ഇപ്പോൾ ഈ ചിത്രത്തിനും അദ്ദേഹത്തെ വാഴ്ത്തി നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു പവര്‍ സ്റ്റാർ എന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന് അതുകൊണ്ട്‌ അല്ലേ മനുഷ്യാ നിങ്ങളെ ഞാന്‍ 'പവർസ്റ്റാർ' എന്ന് വിളിച്ചത് എന്ന് ഒമര്‍ ലുലു കമന്റ് ചെയ്തിട്ടുണ്ട്. 

'ഒരു ഹെൽമെറ്റ്‌ പോലും വെക്കാതെ ഉള്ള മാസ്സ്', 'ധൈര്യം അപാരം തന്നെ മാസ്റ്റർ, ഇപ്പോഴത്തെ യുവ നടന്മാര് ചേട്ടനെ കണ്ടുപഠിക്കട്ടെ ചേട്ടൻ പുലിയല്ലേ മലയാള സിനിമയിൽ ജയൻ കഴിഞ്ഞാൽ അടുത്തത് ചേട്ടനാണ് ആണ് പുലി', 'മലയാളികളുടെ ഒരേ ഒരു ബാബു ആന്റണി,അന്നും ഇന്നും........ താങ്കളുടെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്' തുടങ്ങി നീളുന്നു കമന്റുകൾ.

MORE IN ENTERTAINMENT
SHOW MORE