സസ്പെൻസും ഭയവും നിറച്ച് മമ്മൂട്ടിയുടെ ‘പുഴു’; ടീസർ പുറത്തിറങ്ങി

puzhu
SHARE

കാഴ്ചക്കാരില്‍ ഭയവും ആകാംഷയും നിറച്ച് പുഴുവിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതുവരെ കണ്ടത് പതിനാലു ലക്ഷം പേര്‍. 

സസ്പെന്‍സ് നിറച്ചാണ് പുഴു സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. നവാഗതയായ റത്തിന ഷര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം. സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസിനാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്കും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഉണ്ട എന്ന ചിത്രത്തിനു ശേഷം ഹര്‍ഷാദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കും പാര്‍വതിയ്ക്കുമൊപ്പം ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങിയ പ്രമുഖ താരനിര ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, പേരന്‍പ്, കര്‍ണന്‍, പാവൈ കഥകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചെയ്ത തേനി ഈശ്വരാണ്.

MORE IN ENTERTAINMENT
SHOW MORE