amma-election-vote

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേര്‍ക്കും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാൾക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

 

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. അതേസമയം എക്‌സിക്യൂട്ടീവ് കമ്മറ്റി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല എന്ന ഉറപ്പിലാണ് നിവിൻ പോളി മത്സരിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ മത്സരമുണ്ടെന്ന് അറിഞ്ഞതോടെ അങ്ങനെയൊരു പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കി സ്വയം പിന്മാറുകയായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും നിവിൻ പോയിരുന്നില്ല.

 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

 

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് ഈ വിഭാഗത്തിൽ പരാജയപ്പെട്ടത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ദീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് മത്സരാർഥികളും വോട്ടുകളും

 

മണിയന്‍പിള്ള രാജു (224)

 

ശ്വേത മേനോന്‍ (176)

 

ആശ ശരത് (153)

 

എക്‌സിക്യൂട്ടീവ് കമ്മറ്റി

 

ബാബുരാജ് –242

 

ലാല്‍–212

 

ലെന–234

 

മഞ്ജു പിള്ള–215

 

രചന നാരായണന്‍കുട്ടി–180

 

സുധീര്‍ കരമന–261

 

സുരഭി–236

 

ടിനി ടോം–222

 

ടൊവിനോ തോമസ്–220

 

ഉണ്ണി മുകുന്ദന്‍–198

 

വിജയ് ബാബു–225

 

ഹണി റോസ്–145

 

നിവിന്‍ പോളി–158

 

നാസര്‍ ലത്തീഫ്–100