10ഗ്രാം വീതം സ്വർണം; 10 ലക്ഷം രൂപ; 'പുഷ്പ'യുടെ പിന്നണി പ്രവർത്തകർക്കായി അല്ലു

alluarjun
SHARE

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലുഅർജ്ജുന്റെ പുതിയ ചിത്രം പുഷ്പ ക്കായി. ഫഹദ് വില്ലനായെത്തുന്ന ചിത്രത്തിന്റെ ട്രയിലറിന് ഇതിനോടകം വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അല്ലു സ്‌നേഹ സമ്മാനം നൽകിയ വാർത്തകളാണ് പുറത്തു വരുന്നത്. ഓരോരുത്തർക്കും 10 ഗ്രാം വീതം സ്വർണനാണയങ്ങളാണ് താരം സമ്മാനമായി നൽകിയത്. ഇതിന് പുറമേ പ്രൊഡക്ഷൻ സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപയും നൽകിയെന്നുമാണ് വിവരം.

ഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിനെത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‌ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

MORE IN ENTERTAINMENT
SHOW MORE