പോയസ് ഗാർഡനിലേക്ക് പുതിയ അതിഥി; ആഡംബര വീട് സ്വന്തമാക്കി നയൻതാര

nayanthara-home
SHARE

പോയസ് ​ഗാർഡൻ .. ചെന്നൈയുടെ ഹൃദയമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാർപ്പിട മേഖലയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയെ ആയിയിരിക്കും. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വീടും ഇവിടെയാണ്. ഇപ്പോൾ ഒരു താരം കൂടി പോയസ് ഗാർഡനിലേക്ക് വരികയാണ്. നടി നയൻതാരയാണ് പുതിയ അതിഥി. നാലു കിടപ്പുമുറികളടങ്ങിയ ഒരു വീട് നടി വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ താരം സംവിധായകൻ വിഘ്നേഷ് ശിവനുമൊത്ത് ജൻമദിനം ആഘോഷിച്ചിരുന്നു. തങ്ങളുടെ വിവാഹക്കാര്യം നയൻതാര തന്നെ പരസ്യമാക്കിയിരുന്നു. 2022 ൽ വിവാഹം ഉണ്ടാകുമെന്നു കരുതുന്നു. വിവാഹശേഷം പോയസ് ഗാർഡനിലേക്ക് താമസം മാറ്റുമെന്നാണ് സൂചന. 

MORE IN ENTERTAINMENT
SHOW MORE