ലിജോയുടേത് യൂഷ്വല്‍ സിനിമയല്ല; മമ്മൂക്കയുടെ കഥാപാത്രവും: അശോകന്‍

ashokan-about-new-film
SHARE

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ 'നന്‍പകല്‍ നേരത്ത് മയക്കം' കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടി ആദ്യമായി ലിജോയ്ക്കൊപ്പം കൂട്ടുചേരുന്നു എന്നതാണ് ആരാധകരുടെ ആകാംക്ഷയ്ക്ക് ബലം കൂട്ടുന്നത്. പുതിയ നിര്‍മ്മാണക്കമ്പനിയുടെ സംരംഭന്‍കൂടി ആകുകയാണ് ഇവിടെ മമ്മൂട്ടി. 'മമ്മൂട്ടി കമ്പനി' എന്നാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. മമ്മൂട്ടിയും അശോകനും 30 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍.  

‘'30വര്‍ഷത്തിനുശേഷം ഞങ്ങള്‍ തമ്മില്‍ ഒരൊറ്റ സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇതിനൊരു പ്രത്യകതയുണ്ട്. അതിനൊരു സന്തോഷവും ത്രില്ലുമുണ്ട്. ഈ സിനിമ സാധാരണയില്‍ നിന്നും വ്യത്യസ്തമാണ്. ലിജോ ജോസ് പെല്ലിശേരി സിനിമയാണ്. ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്. എന്റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.'

MORE IN ENTERTAINMENT
SHOW MORE