‘വാഴയിലയിൽ കഴിക്കുമ്പോൾ ഞാൻ ദേവത’; പാരമ്പര്യം അസ്വദിച്ച് തമന്ന

thamannah
SHARE

തെക്കേ ഇന്ത്യയിൽ ഭക്ഷണം വാഴയിലയില്‍ കഴിക്കുന്നത് പണ്ടുമുതലേ പിൻ തുടർന്നു വന്ന ചിട്ടകളിലൊന്നാണ്. കാലം മാറിയപ്പോൾ സൗകര്യം കണക്കാക്കി പാത്രങ്ങൾ സ്ഥാനം പിടിച്ചെങ്കിലും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഭാഗം തന്നെയാണ്. ഈ ഗൃഹാതുരത്വത്തെ കുറിച്ചാണ് നടി തമന്ന ഭാട്ടിയയുടെ വൈറൽ പോസ്്റ്റ്

'വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ഒരു ദേവതയെപ്പോലെ തോന്നുന്നു! ഇത് കണ്ടെത്താൻ എളുപ്പമാണ്, പരിസ്ഥിതിക്കും നല്ലതാണ്! ഓരോ ഘട്ടത്തിലും നമ്മൾ വേരുകളിലേക്ക് മടങ്ങുന്നു!' തമന്ന കുറിച്ചു.

സർവ്വാഭരണ വിഭൂഷിതയായി ഒരു ദേവതയെപോലെ ഇരുന്നാണ് തമന്ന ഭക്ഷണം കഴിക്കുന്നത്. വാഴയിലയിൽ നിരവധി വിഭവങ്ങളും നിരത്തിയിരിക്കുന്നു. താരത്തിന്റെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE