‘കുറുപ്പ്’ 75 കോടി ക്ലബ്ബില്‍; ലോകമാകെ 35,000 ഷോ; നന്ദി പറഞ്ഞ് ദുല്‍ഖര്‍

dulquer-salmaan
SHARE

കോവിഡില്‍ കിതച്ച സിനിമാവ്യവസായത്തിന് ജീവന്‍ നല്‍കി ‘കുറുപ്പ്’ 75 കോടി ക്ലബില്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള തിയറ്ററില്‍ 35000 ഷോ കടന്നുവെന്ന പോസ്റ്ററും നടൻ പങ്കുവച്ചു. റിലീസ് ചെയ്ത് 5 ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബിലെത്തിയിരുന്നു. കുറുപ്പിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് എല്ലാ കടപ്പാടും. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ കുറിച്ചു. ഞങ്ങള്‍ പ്രാര്‍ഥനയോടെ വന്നു. നിങ്ങള്‍ സ്നേഹം കൊണ്ട് മൂടി– താരം കുറിച്ചു.

‌കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.‌ രണ്ടാം വാരം പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സുകളിൽ തുടരുകയാണ്. 

ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE