'കസബ'; കേട്ട പഴി അനാവശ്യം, കാവിലിൽ പ്രതീക്ഷ: നിഥിൻ രഞ്ജി പണിക്കര്‍

nidhin-kasaba
SHARE

കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ ഭാഷയും ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെ കേട്ട പഴി അനാവശ്യമായിരുന്നുവെന്ന് സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍. കസബയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സുേരഷ് ഗോപി ചിത്രം കാവല്‍ നാളെ തിയറ്ററില്‍ എത്താനിരിക്കെയാണ് നിഥിന്‍ രഞ്ജി പണിക്കര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. സുരേഷ്ഗോപിയും രഞ്ജി പണിക്കരുമാണ് കാവലില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. 

ആദ്യ ലോക്ഡൗണിന് മുന്‍പ് റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് കാവല്‍. രണ്ട് കാലഘട്ടങ്ങളിലായി രണ്ട് വ്യക്തികളെ കോര്‍ത്തിണക്കിയാണ് നിഥിന്‍ കഥ പറയുന്നത്.

ഡ്രാമയും ആക്ഷനും ത്രില്ലറും കൂടിചേരുന്ന ചിത്രമാണ് കാവല്‍. പ്രേക്ഷക ഭൂരിപക്ഷത്തെ തൃപ്ത്തിപ്പെടുത്തുക എന്നത് മാത്രമാണ് സിനിമ ലക്ഷ്യമിടുന്നതെന്ന് പറയുന്നു നിഥിന്‍ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയുമായുള്ള ബന്ധത്തിനപ്പുറം അച്ഛന്‍ കൂടി കഥാപാത്രമാകുമ്പോള്‍ നിഥിന് പറയാനുള്ളത് ഇതാണ്.

ലേലവും പത്രവും പോലുള്ള സിനിമകളാണ് തന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ കാവലിന് ലേലവുമായി ബന്ധമില്ല. കസബ എന്ന ചിത്രത്തിലെ ഭാഷയും ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെ കേട്ട പഴി അനാവശ്യമായിരുന്നു. പുതിയ ചിത്രമായ കാവല്‍ എഴുതുമ്പോള്‍ തന്നെ ആ പഴയ വിവാദം ഒരുതരത്തിലും ബാധിച്ചിട്ടില്ല.

കാവല്‍ തിയറ്ററിലെത്തുമ്പോള്‍ കൂടുതല്‍ അവകാശവാദങ്ങളില്ല. നൂറില്‍ അറുപതുപേരെെയങ്കിലും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്ന ഉറപ്പാണ് നിഥിന് പ്രേക്ഷകര്‍ക്ക് നല്‍കാനുള്ളത്.

MORE IN ENTERTAINMENT
SHOW MORE