പുരസ്കാരം വാങ്ങി വിജയ് സേതുപതി; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ധനുഷ്; വിഡിയോ

vijay-sethupathi
SHARE

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ വിജയ് സേതുപതിക്ക് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കയ്യടി നൽകി ധനുഷും ഭാര്യയും. 67-മാത് ദേശീയ പുരസ്കാര വിതരണ ചടങ്ങിലാണ് ഹൃദയഹാരിയായ രംഗം അരങ്ങേറിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് വിജയ് സേതുപതി പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ കാണികൾക്കിടയിലിരുന്ന ധനുഷും ഭാര്യ ഐശ്വര്യയും ആവശേത്തോടെ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു. ഇരുതാരങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നേർക്കാഴ്ചയാവുകയായിരുന്നു പുരസ്കാര വിതരണ ചടങ്ങ്. 

സൂപ്പർ ഡീലക്സിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയ് സേതുപതിയെ തേടിയെത്തിയത്. അസുരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് എത്തിയതായിരുന്നു ധനുഷ്. വിജയ് സേതുപതിയുടെ പേര് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ നിറഞ്ഞ കയ്യടികളോടെ ധനുഷും ഐശ്വര്യയും എഴുന്നേറ്റു നിന്നു. ധനുഷും ഐശ്വര്യയും എളുന്നേറ്റു നിന്നു കയ്യടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'റെസ്പെക്ട്' (Respect) എന്ന ഹാഷ്ടാഗിലായിരുന്നു ആരാധകർ ഇരുവരുടെയും വിഡിയോ ആഘോഷിച്ചത്. 

എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ധനുഷിന്റെ പുതുപേട്ടൈ എന്നീ സിനിമകളിലൂടെയാണ് വിജയ് സേതുപതി തമിഴകത്ത് എത്തുന്നത്. കരിയറിലെ വളർച്ചയ്ക്കൊപ്പം ധനുഷും സേതുപതിയും തമ്മിലുള്ള സൗഹൃദവും വളർന്നു. ആദ്യമായി ദേശീയ പുരസ്കാരം നേടി വിജയ് സേതുപതി ശ്രദ്ധാകേന്ദ്രമായപ്പോൾ രണ്ടാം തവണയും മികച്ച നടനുള്ള പുരസ്കാരം കൈപ്പിടിയിലൊതുക്കിയാണ് ധനുഷ് വാർത്താതലക്കെട്ടുകളിൽ നിറഞ്ഞ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...